Today: 21 Dec 2024 GMT   Tell Your Friend
Advertisements
ഒഇടി, ഐഇഎല്‍ടിഎസ്, ജര്‍മന്‍ ഭാഷ കുറഞ്ഞ നിരക്കില്‍ പഠിക്കാന്‍ നോര്‍ക്ക അവസരമൊരുക്കുന്നു
Photo #1 - India - Otta Nottathil - oet_ielts_german_norka
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്‍റെ (എന്‍ഐഎഫ്എല്‍) കോഴിക്കോട് സെന്‍ററില്‍ (ഒന്നാം നില, സി എം മാത്യു സണ്‍സ് ടവര്‍, രാം മോഹന്‍ റോഡ്) ഒഇടി, ഐഇഎല്‍ടിഎസ് ( ഓഫ് ലൈന്‍/ഓണ്‍ലൈന്‍) ജര്‍മ്മന്‍ എ1, എ2, ബി1 ( ഓഫ് ലൈന്‍) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ക്ക് നോര്‍ക്ക് റൂട്ട്സ് വെബ്സൈറ്റ് സന്ദര്‍ശിച്ച് 2024 ഡിസബര്‍ 16 ന് അകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.

ഐഇഎല്‍ടിഎസ് ആന്‍ഡ് ഒഇടി (ഓഫ്ലൈന്‍~ എട്ട് ആഴ്ച) കോഴ്സില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). മുന്‍കാലങ്ങളില്‍ ഒഇടി/ഐ ഇ എല്‍ ടി എസ് പരീക്ഷ എഴുതിയവര്‍ക്കു മാത്രമായിരിക്കും ഓണ്‍ലൈന്‍ ബാച്ചിലേക്കുള്ള പ്രവേശനം. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഫീസിളവ് ബാധകമല്ല.

ഓഫ്ലൈന്‍ കോഴ്സില്‍ മൂന്ന് ആഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ളാസിനും അവസരമുണ്ടാകും (ഫീസ് 2000 രൂപ). ഐഇഎല്‍ടിഎസ് ഓണ്‍ലൈന്‍ എക്സാം ബാച്ചിന് 4425 രൂപയും, റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ്. ഒഇടി (ഓണ്‍ലൈന്‍~ നാല് ആഴ്ച ) 5900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 ഉം, ഏതെങ്കിലും രണ്ട് മോഡ്യൂളുകള്‍ക്ക് 7080 രൂപയുമാണ് ഫീസ് (ജി.എസ്.ടി ഉള്‍പ്പെടെ).

ഫീസ് സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് +91~8714259444 (കോഴിക്കോട്) എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.
- dated 05 Dec 2024


Comments:
Keywords: India - Otta Nottathil - oet_ielts_german_norka India - Otta Nottathil - oet_ielts_german_norka,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mullaperiyar_prolife_apostolate
മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം അടിസ്ഥാനരഹിതം: പ്രൊ ലൈഫ് അപ്പോസ്ഥലറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
k_jayakumar_kendra_sahithya_academy_award_2024
കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
smuggle_gold_air_india_cabin_crew_passenger_arrested
ഒരു കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂവും യാത്രക്കാരനും അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
expatriates_day_december_18
അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഡിസംബര്‍ 18ന് കോഴിക്കോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
norka_attestation_online
നോര്‍ക്ക അറ്റസ്റ്റേഷന്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യും
തുടര്‍ന്നു വായിക്കുക
airseva_portal_issue_india
എയര്‍സേവ പോര്‍ട്ടല്‍ പ്രശ്നം പരിഹരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us